ഭിന്നശേഷിക്കാര്‍ക്ക് സഹതാപമോ അതിവൈകാരികതകളോ അല്ല ആവശ്യമെന്ന് കേരളവര്‍മ്മ പറയും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് അവര്‍ക്കുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുകയും തൊഴില്‍നേടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് കേരളവര്‍മ്മ കോളേജ്.
ഭിന്നശേഷിക്കാരായ പൂര്‍വ വിദ്യാര്‍ത്ഥികളെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തരമൊരു തൊഴില്‍ പരിശീലനം സജ്ജമാക്കാനൊരുങ്ങുന്നത്. നിലവില്‍ കാഴ്ചപരിമിതാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ ജോലിസാധ്യതകള്‍ ഉണ്ടെങ്കിലും അത് പലരിലേക്കും എത്തുന്നില്ല. അവിടെയാണ് പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് തൊഴില്‍ കേന്ദ്രം ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഇത്തരമൊരു സംരംഭം വേണമെന്ന ആശയം ഉണ്ടായത് ആകസ്മികമായാണെങ്കിലും, സാംസ്‌കാരിക വിശാലമായ ഇത്തരം ഇടപെടലുകളാണ് ഒരു കലാലയം മുന്നോട്ടുവെക്കേണ്ടതെന്ന് കാട്ടി തരുന്നു കേരളവര്‍മ്മ.