കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന് 

0
1227

കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന്  കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.

കലാ-സാംസ്‌കാരിക  സാമൂഹിക രംഗങ്ങളിലെ സംഘടനാ മികവും സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. യുകെ രാഘവൻ, കെപി ഉണ്ണിഗോപാലൻ ഇ ശ്രീധരൻ എന്നിവരാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ടിപി  ദാമോദരൻ നായരുടെ ചരമ ദിനമായ ജൂലൈ 20ന് കലാലയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

സാമൂഹ്യ പ്രവർത്തന രംഗത്തെ മികവ് പരിഗണിച്ച് ചേമഞ്ചേരി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും ഓരോ വിദ്യാർത്ഥിക്ക് പ്രചോദന മുദ്രയും സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here