കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’

0
1092

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ ‘കളര്‍ സോണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച് സൂപ്രണ്ട്) ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് എസ്, ഗാന രചയിതാവ് പ്രേമദാസ് ഇരുവള്ളൂര്‍, ജേര്‍ണലിസ്റ്റ് ഷിദ ജഗത്, കോഴിക്കോട് ചിത്രരേഖ ആര്‍ട്ട് അക്കാദമി ഡയറക്ടര്‍ വിജി എം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. സുരേന്ദ്രന്‍ കെ, ഷിബുരാജ് സികെ, ബെന്നി തോമസ്, സുഭ ടിപി, ബിഞ്ചുഷ പികെ, ആര്യ കെജി, മഞ്ജുഷ, ദിവ്യ കെവി, ദിവ്യ കൃഷ്ണന്‍ എം, ധന്യ സി, രവിത എം, മജ്‌നി, ഗായത്രി അജിത്, മിനി എ, ഷെരീഫ കെടി തുടങ്ങിയ കലാകാരന്മാരുടെ രചനകളാണ് പ്രദര്‍ശനത്തിനെത്തുന്നുത്. ഒക്ടോബര്‍ 24ന് എക്‌സിബിഷന്‍ അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here