ലിറ്ററേച്ചര്‍ മീറ്റ്: ഷൗക്കത്ത് സംസാരിക്കുന്നു

0
913

കോഴിക്കോട്: ‘സ്ട്രീറ്റ് ഓഫ് കാലിക്കറ്റ്’ എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ലിറ്ററേച്ചര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു. 2007ലെ കേരള സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്താണ് പ്രസ്തുത വിഷയത്തില്‍ സംസാരിക്കാനെത്തുന്നത്. കോഴിക്കോട് ലൈറ്റ് ഹൗസ് റെസ്‌റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 20ന് വൈകിട്ട് 3 മണി മുതല്‍ 5മണി വരെ പരിപാടി നടക്കും. വായിക്കാനുള്ള പ്രചോദനം, സ്വന്തമുള്ളിലെ എഴുത്തുകാരനെയും വായനക്കാരനെയും തിരിച്ചറിയുക തുടങ്ങിയവയാണ് ലിറ്ററേച്ചര്‍ മീറ്റില്‍ ചര്‍ച്ച ചെയ്യുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here