ബന്ധുക്കളെ വേണോ? 

0
397

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.

പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്കും ഇഷ്ടപ്പെടണം കേട്ടോ! ഗള്‍ഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ…  പ്രവാസിബന്ധുക്കൾ ഇതിലേ…

നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘ കാലമായ പ്രവർത്തനം ആവശ്യമായി വരും.

ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് താഴത്തെ website സന്ദർശിക്കാം. അവിടെ ചെയ്യാൻ പലതും ഉണ്ട്‌.  “EXTEND YOUR FAMILY/ ബന്ധു ആവാം” നോക്കൂ. ക്ലിക്‌ ചെയ്യൂ. നിങ്ങൾക്ക്‌ ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം.

http://compassionatekeralam.com/

പ്രശാന്ത്‌ നായര്‍ ഐഎഎസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ നിന്ന്

ബന്ധുക്കളെ വേണോ? നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ, നിങ്ങളുടെതായി,…

Posted by Prasanth N on Wednesday, August 22, 2018

LEAVE A REPLY

Please enter your comment!
Please enter your name here