പ്രളയാനന്തരം പൊന്നാനി നല്‍കിയ ആത്മവിശ്വാസം

0
437

പേരും തലക്കെട്ടും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രളയാനന്തരം പൊന്നാനി അത്തരമൊരു ആത്മവിശ്വാസത്തെ കണ്ടെത്തിയിരിക്കുന്നു. പൊന്നാനി എ വി ഹയർ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിനെ താൽക്കാലിക സഹവാസ സങ്കേതമെന്നതിലേക്ക് മാറ്റിയാണ് ആത്മവിശ്വാസത്തിന്റെ പുതിയ മുഖം രൂപപ്പെടുത്തിയിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പെന്ന ഉൾവലിച്ചിലിൽ നിന്ന് താൽക്കാലിക സഹവാസ സങ്കേതമെന്ന പ്രത്യാശയാണ് പുതിയ മാറ്റം.ദുരിതബാധിതർക്കു മുന്നിൽ ആത്മവിശ്വാസത്തിന്റെ കരുത്ത് സാധ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പൊന്നാനി കരുതുന്നു.ദുരിതബാധിതരിൽ നിന്ന് അതിജീവനത്തിന്റെ സമ്പൂർണ്ണതയെന്നത് അജണ്ടയായെടുത്തവർക്കു മുന്നിൽ താൽക്കാലിക സഹവാസ സങ്കേതമെന്നതു തന്നെയാണ് ഉചിതമായ നാമം.ഇതൊരു പോസിറ്റീവ് എനർജി സാധ്യമാക്കുന്നുണ്ട്. ദുരിതത്തിൽ നിന്നുള്ള ആശ്വാസമല്ല; മറിച്ച് അതിജീവനത്തിനിടയിലെ താൽക്കാലിക ഇടവേളയെന്നതാണത്. ഞങ്ങൾ അതിജീവിക്കുമെന്നത് നൽകുന്ന കരുത്തിന് അനുഗുണമാണമായത്.

ദുരിതങ്ങളുടെ ദുരിതാശ്വാസ ക്യാമ്പിന് അതിജീവനത്തെ നിശ്വാസമായി കൊണ്ടു നടക്കുന്നവർക്കിടയിൽ ഇടമില്ല. കൂടുതൽ മികച്ചതിലേക്കുള്ള യാത്രക്കിടയിലെ സഹവാസമാണ് ഈ പ്രളയാനന്തര കാലം. ദുരന്തം തകർത്ത മനസ്സുകളെ അതിജീവനമെന്ന ഉറപ്പിലൂടെ മാത്രമെ കരുത്തുറ്റതാക്കാനാകൂ. അവർക്കു നൽകുന്ന ഉറപ്പിൽ നിന്നാണ് ദുരിതാശ്വാസ ക്യാമ്പിനെ വെട്ടിമാറ്റി താൽക്കാലിക സഹവാസ സങ്കേതമെന്നതിനെ സ്ഥാപിക്കാനാകുന്നത്.

പേരും വിശേഷണവും നൽകുന്ന ആത്മവിശ്വാസത്തെ പൊന്നാനി നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാഴ്ച്ചയില്ലാത്തവരെ അന്ധരെന്നതിൽ നിന്ന് നയനേതര കാഴ്ച്ചക്കാരെന്ന് വിളിച്ചത് പൊന്നാനിയായിരുന്നു. ഈയൊരു മാറ്റം അവരിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here