ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി നീട്ടി

0
1917

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി മേയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org -ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0484 2422275, 2422068.

LEAVE A REPLY

Please enter your comment!
Please enter your name here