പട്ടാമ്പി: ഒറ്റക്കവിതകളുടെ സൂക്ഷ്മവായനയുമായി കവിതാപഠനത്തിനായി ക്ലാസ്സ് മുറി ഒരുങ്ങുന്നു. ഡിസംബര്‍ 13 വ്യാഴാഴ്ച 10 മണിക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ വെച്ച് വള്ളത്തോളിന്റെ ‘അച്ഛനും മകളും’ എന്ന കവിത പഠനവിധേയമാക്കും. ആദ്യക്ലാസ്സ് ബാലചന്ദ്രന്‍ ചുള്ളിക്കാട് നയിക്കും. പട്ടാമ്പികോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കവിതാപാഠശാല ഒരുക്കുന്നത്.