ഗോത്ര കവിത അവതരണം

0
557

പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം പതിപ്പിനോടനുബന്ധിച്ച് കേരളത്തിലെ ആദിവാസി ഭാഷയില്‍ എഴുതുന്ന കവികളുടെ ഗോത്ര കവിത അവതരണം സംഘടിപ്പിച്ചിരിക്കുന്നു. 25-ന് രാവിലെ 9.30-ന് വേദി 2-ല്‍ വെച്ചാണ് കവിതയുടെ അവതരണം നടക്കുക. അശോകന്‍ മറയൂര്‍, ധന്യ വേങ്ങച്ചേരി, ദിവ്യ കെ, സുകുമാരന്‍ ചാലിഗദ്ധ, സുരേഷ് എം. മഞ്ഞളമ്പര, മണികണ്ഠന്‍ അട്ടപ്പാടി, അശോക് കുമാര്‍ എന്നിവര്‍ കവിത അവതരിപ്പിക്കും. ക്യൂറേറ്റര്‍ പി. രാമന്‍. ഈ മാസം 23 മുതല്‍ 26 വരെ പട്ടാമ്പി കോളേജില്‍ വെച്ചാണ്‌ കവിതയുടെ കാര്‍ണിവല്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here