മുടിമരം

0
396

അനശ്വര. എ

മറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
‘കൂട്ടി’നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്…
ഒന്നും ഓർമ്മയിലില്ല.

ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ ‘എന്നെ’ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
‘എനിക്കും’ എന്നുപറഞ്ഞതിന്റെ പൊരുൾ…

മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി വളരുകയാണെങ്കിൽ
അതിൽ വിരിയുന്ന
പൂക്കളുടെ നിറമെന്താവും?
എന്റേതുതന്നെ.
അല്ല ഞാൻ തന്നെ…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here