ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെയും സ്വീപ് ജില്ലാ ടീമിന്റെയും നേതൃത്വത്തിൽ ജലഛായ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തുന്നു. 19ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നിവയിൽ നിന്ന്‍ രണ്ടുപേരെ വീതം പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് രണ്ട് പേരടങ്ങുന്ന ടീമാവണം. ചിത്രരചന പകൽ 11നും ക്വിസ് മത്സരം 2 മണിക്കുമാണ് നടക്കുക.