കെ എം ശ്രീലാല്‍
ഉപ്പ്
നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
……………………………………………………….
വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in