Homeവിദ്യാഭ്യാസം /തൊഴിൽയു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published on

spot_imgspot_img

അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള യുജിസി- നെറ്റ് പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പരീക്ഷ ഓണ്‍ലൈന്‍ രീതിയിലാണെന്നതാണ് വലിയ മാറ്റം. പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ)യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. 18 മുതല്‍ 22 വരെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ അധിഷ്ഠിത പരീക്ഷ നടക്കുക. അധ്യാപകയോഗ്യതയ്‌ക്കൊപ്പം ഗവേഷണയോഗ്യതയും നേടാന്‍ യു.ജി.സി നെറ്റ് പരീക്ഷ അവസരമൊരുക്കുന്നതിനാല്‍ നല്ല രീതിയിലുള്ള തയ്യാറെടുപ്പ് പരീക്ഷയ്ക്ക് ആവശ്യമാണ്.

പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസനഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ കേന്ദ്രം, തിയ്യതി, സമയം, ഷിഫ്റ്റ് എന്നിവ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുക. ഹാൾ ടിക്കറ്റ് കളർ പ്രിന്റ് എടുക്കണം
2. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. (9.30 am- 1.00pm & 2.30pm- 6pm)
3. പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ അറിയിച്ചിരിക്കുന്ന സമയത്തേക്കാള്‍(Reporting Time) പത്ത് മിനിറ്റ് മുന്‍പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ ശ്രദ്ധിക്കുക.
4. ആദ്യ ഷിഫ്റ്റില്‍ 8.30-നുശേഷവും രണ്ടാം ഷിഫ്റ്റില്‍ ഒരുമണിക്ക് ശേഷമോ പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.
5. പരീക്ഷയ്‌ക്കെത്തുമ്പോള്‍ ഫോട്ടോയുടെ ഒരു കോപ്പി (ഹാൾടിക്കറ്റിൽ ഉള്ള അതേ ഫോട്ടോ), ഫോട്ടോ പതിച്ച ഐ.ഡി. പ്രൂഫ് എന്നിവ എടുക്കാന്‍ മറക്കരുത്.
6. മോക്ടെസ്റ്റുകള്‍ പരിശീലിക്കുന്നത് ഓണ്‍ലൈന്‍ പരീക്ഷ എളുപ്പമാക്കാന്‍ സഹായിക്കും. ഇതിനായിഎന്‍.ടി.എ വൈബ്‌സൈറ്റ്തന്നെ ഉപയോഗപ്പെടുത്താം. (മോക്ടെസ്റ്റുകള്‍ പരിശീലിക്കുന്നതിനുള്ള ലിങ്ക്: https://www.nta.ac.in/Quiz)
7. സൈറ്റില്‍ നല്‍കിയിരിക്കുന്ന മോക് ടെസ്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഇത് സമയക്രമം കൃത്യമായി പിന്തുടരാന്‍ സഹായിക്കും.

പരീക്ഷാ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരീക്ഷാര്‍ഥിയുടെ റോള്‍നമ്പറിനനുസരിച്ചായിരിക്കും പരീക്ഷാകേന്ദ്രത്തില്‍ കംപ്യൂട്ടറുകള്‍ സജ്ജീകരിക്കുക. ലോഗിന്‍ സ്‌ക്രീനില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദര്‍ശിപ്പിക്കും. യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. സ്‌ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക. ഇനി പരീക്ഷ ആരംഭിക്കാം. മൗസ് ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക. പേപ്പര്‍ ഒന്നില്‍ (ജനറല്‍ പേപ്പര്‍) 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു ചോദ്യത്തിന് രണ്ട് മാര്‍ക്ക്. ഒരു മണിക്കൂറായിരിക്കും പരീക്ഷ .പേപ്പര്‍ രണ്ടില്‍ (വിഷയാധിഷ്ഠിതം) 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഇല്ല. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും. തിരുത്തല്‍ ആവശ്യമാണെന്ന് തോന്നുന്ന ഉത്തരങ്ങള്‍ക്ക് ‘സേവ് ആന്‍ഡ് മാര്‍ക്ക് ഫോര്‍ റിവ്യു’ എന്ന് ഓപ്ഷന്‍ നല്‍കിയാല്‍ പുനഃപരിശോധന നടത്താം. ചോദ്യത്തിന് അവസാനമാണ് ഉത്തരം നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍’മാര്‍ക്ക് ഫോര്‍ റിവ്യു’എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. മോണിറ്ററില്‍ അവശേഷിക്കുന്ന സമയം ശ്രദ്ധിച്ച് പരീക്ഷ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പരീക്ഷാസമയത്ത് കംപ്യൂട്ടറിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അവ ഇന്‍വിജിലേറ്റര്‍മാരെ അപ്പോള്‍ തന്നെ അറിയിക്കുക.

2019 ജനുവരി 10ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...