തൊണ്ടിമുതൽ

1
574

അനുരാഗ് എടച്ചേരി

എപ്പോഴും കല പില കൂട്ടിയിരുന്ന
ഇരുട്ടിനെ ഭയമായിരുന്ന
അമ്മയുടെ കൂട്ടില്ലാതെ ഉറങ്ങാതിരിക്കുന്ന
ആ 2 -ക്ലാസ്കാരൻ
അവൻ അന്ന് ഒന്നും മിണ്ടാതെ സന്ധ്യാ നേരത്ത് ഒറ്റക്ക്
ഇറങ്ങി പോയി.

കുപ്പി ഭരണിയിൽ ഇട്ടു വച്ച 10 രൂപ കട്ടെടുത്തെന്ന കുറ്റത്തിന് വിചാരണക്ക് ശേഷമായിരുന്നു ആ ഇറങ്ങി പോക്ക്
“സർ ഈ ശരീരം നമ്മൾ അന്വേഷിക്കുന്ന കുട്ടിയുടേതാണ്”
അപ്പോഴും നനഞ്ഞിരുന്നില്ല അമ്മക്കായ് കരുതി വച്ച ഒരു പാതി തിന്ന മുഠായി കഷ്ണം



ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here