അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

1
484

ഫസ്ന പൊക്കാരി

ചോദ്യങ്ങൾ മൗനം
കൊണ്ടായിരുന്നെങ്കിലും
ചേതനയറ്റ മിഴികളിൽ
നീർത്തുള്ളി നിശ്ചലതയിൽ
അഭയം തേടിയതിനാൽ
തിരിച്ചു വരവില്ലാത്ത
അപൂർണ്ണതയുടെ
അപൂർവ്വമല്ലാത്ത യാത്രകളിൽ
ബോധമില്ലാതെ
ചീറിയടുത്ത മരണമേ ..

ആ ഹൃദയം അതെന്റെ
ഉള്ളിൽ ഇനിയു൦ മിടിക്കും,

കരൾ എന്നേ മുറിച്ചു കൊടുത്ത്
ഉപേക്ഷിച്ചതാകയാൽ
ഒരു ജീവി അന്നേ ജീവിച്ചു
തുടങ്ങിയിരിക്കുന്നു .

കണ്ണുകൾ
ഉൾക്കാഴ്ചക്കാരന്റെ
കാഴ്ചകളെ
മഷി കുടിപ്പിച്ച്
വാക്കുകൾ ചീറി തെറിപ്പിച്ച്
വർണ്ണ വിസ്മയം തീർക്കും.

തലച്ചോറിനായ്
വിദേശത്തൊരതിഥി
വലിയ വില തന്ന്
കാത്തിരിപ്പുണ്ട് ..
ചില്ലുകൂട്ടിനുള്ളിൽ ഇട്ടുവെച്ച്
കൂട്ടിരിക്കാൻ തന്നെയാവും ,
അല്ലാതെന്തിനാ .. !!

ആത്മാവതാരിൽ
നിക്ഷേപിക്കപ്പെട്ടുവോ ,
അവിടങ്ങളിൽ സുരക്ഷിതം ..

പൂർണ്ണത എത്താത്തതും
പറയാൻ കഴിയാതിരുന്നതുമായ
രഹസ്യങ്ങളെ ഓർമവഴികളിൽ
വെളിപാടുകൾ ആയി
എത്തിക്കുമ്പോൾ
ഉയിർത്തെഴുന്നേൽക്കും
ഈ അസ്ഥികൂടം


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here