നകുല്‍ വി. ജി.
രാത്രിയുടെയുടലില്‍
നിലാവ്
പ്രണയാര്‍ദ്രനായുരുമ്മി,
വെള്ള രോമങ്ങള്‍
ചിതറി വീണ
മുറി,
വിയര്‍ത്ത്
കിതച്ച്
ആലസ്യത്തില്‍
മുങ്ങിക്കിടന്ന
എന്നെ
തിടുക്കത്തില്‍
ചവച്ച്
തുപ്പി.
(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍,
വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍,
നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്,
…ന്റെ …യുടെ,യെന്ന്
ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)
ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം
ശയിക്കുന്നതിന്റെ ,
കാറ്റിന്റെ,
മഴയുടെ,
ടിക്
ടിക്
ടിക്
ശബ്ദം
മാത്രം.
മുകളിലേക്കും
താഴേക്കും
വേഗത്തില്‍
ചലിക്കുന്ന
കര്‍സര്‍
മൗസിനെ
സാധ്യതകളുടെ
ഒരു
വലുതാക്കുന്നു
അപ്പോള്‍…
(delete എന്ന വാക്കില്‍ തട്ടി മാഞ്ഞതെത്ര പകലിരവുകള്‍)
രാത്രി
വീണ്ടും
നിശബ്ദതയെ
അനക്കിത്തുടങ്ങുമ്പോള്‍,
എന്റെ ശബ്ദം
മുറിയിലേക്കിഴഞ്ഞ്
കയറുന്നു…
പ്രൂഫ് റീഡര്‍
ലാപ് ടോപ്പിന്റെ
കീ ബോര്‍ഡില്‍ കൊട്ടി,
സ്‌ക്രീനില്‍ നോക്കി,
ടിക്
ടിക്
ടിക്…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in