രാജാവ് നഗ്നനാണ്

0
695

പ്രവീൺ

ഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here