ഒരു വിത്തും കനമുള്ള ഒരു വാക്കും

0
615

മുംതസിര്‍ പെരിങ്ങത്തൂര്‍

ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു;
ഒരു മരം,
നൂറു ചില്ലകള്‍,
ആയിരം തളിരുകള്‍,
പൂക്കള്‍,പൂമ്പാറ്റകള്‍,
കായ്കള്‍, കിളികള്‍,
തണലും, കാറ്റും,
കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും,
അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും,
നാട്യമില്ലാത്ത ആയിരം നന്മകളും..!

എന്നാല്‍ ഒരോ വാക്കിനുള്ളിലും;
വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം,
കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം,
സ്‌നേഹവും, അണച്ചുകൂട്ടലുകളും,
നന്മയും, തലോടലും കുഴിച്ചിടണം,
അങ്ങനെ പുറമെ നീ ഒരു വിത്താകുക,
വളരുന്തോറും ഒരു മരവും..!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here