നീതു കെ.ആർ.
ചില മൗനങ്ങൾ അങ്ങനെയാണ്
പ്രത്യേക രസക്കൂട്ടുകൾ ചേർത്ത്
പറയേണ്ടതിൽ അപ്പുറം
അർത്ഥം ദ്യോതിപ്പിക്കുന്നത്
ഒരു വീർപ്പിൽ അണകെട്ടി
പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ
തേങ്ങി തേങ്ങി മരിച്ചു വീഴുന്നത്
പുനർജനികളില്ലാതെ വിറങ്ങലിച്ചു
വേരറ്റുപോയ വാക്കുകളുടെ
പിടച്ചിൽ പേറുന്ന രണ്ടക്ഷരം
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in