സ്മൈലികൾ

0
204

മിഷാൽ സലിം വാടാനപ്പള്ളി

വർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ
വ്യത്യാസങ്ങളുടെ മുൾവേലികൾ
പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന
അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്,
ഒരുപോലെ… തികച്ചും ഒരുപോലെ…
ചിരിക്കുവാനും കരയുവാനും
ഇളിക്കുവാനും പുച്ചിക്കുവാനും
പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും…

കാലമിത്രയും ഭാഷകളുടേയും
വാക്കുകളുടേയും ചങ്ങലകളിൽ
തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ
അക്ഷരത്തെറ്റുകളില്ലാതെ
ആവിഷ്ക്കരിക്കുവാനും
നമ്മെ പ്രാപ്തരാക്കിയ ഒരു
ആ​ഗോളഭാഷയാണു “സ്മൈലികൾ”…

സാഹിത്യത്തംബുരാക്കന്മാർക്കൊ,
ഭാഷാപടുക്കൾക്കൊ,
വ്യാകരണ വിംബന്മാർക്കൊ,
ഊച്ചാളി ഭാഷാധ്യാപകർക്കൊ
കുത്തകയാക്കി കൂട്ടിലാക്കാൻ കഴിയാത്ത
ഒരു ‘ന്യൂജന ഭാഷ’.
മാനവകുലത്തിന്റെ
ആദിമഭാഷയിലേക്കുള്ള മടക്കയാത്രയിലെ
ആദ്യത്തെ ചുവടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here