കാവൽക്കാരനോട്

0
216

ശശി കാട്ടൂർ

അല്ലയോ പുതിയ കാവൽക്കാരാ
നോക്കൂ , പൗരാണികമായി
കൈമാറി വന്ന
എന്റെ പൂന്തോട്ടം
നാനാതരം ചെടികൾ
പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ
ഹാ,എത്ര മനോഹരം
ഈ വൈവിധ്യത്തിലെ ഏകത .

വിരുന്നുകാർ പോലും
അസൂയപ്പെടും വിധം
ഇന്നലെവരെയുണ്ടായിരുന്ന
കാവൽക്കാരൻ
എത്ര സ്നേഹത്തോടെ
കരുതലോടെ ,
അവയെ
പരിപാലിച്ചിരുന്നു.

എന്റെ പുതിയ കാവൽക്കാരാ
നിങ്ങൾക്കിണങ്ങുന്ന
ഒരേ തരം ചെടി,
ഒരേ തരം പൂക്കൾ
എത്ര കഠോരം …..
അതുമാത്രം മതിയെന്ന്
ശഠിക്കാതിരിക്കു…!

ഞാനറിഞ്ഞിരുന്നില്ല
നിങ്ങൾ,
ഇത്രമേൽ
അന്തസ്സാര ശൂന്യനെന്ന് …
നിങ്ങൾക്കറിയില്ല
സ്നേഹിക്കാൻ,
ഒരുമയോടെ വളർത്തുവാൻ
പ്രിയപ്പെട്ട കാവൽക്കാരാ ,
പോകൂ …
എന്റെയീ പൂന്തോട്ടം
നിങ്ങൾക്കുള്ളതേയല്ല.

LEAVE A REPLY

Please enter your comment!
Please enter your name here