അശ്വതി പ്ലാക്കൽ
ആ കാലങ്ങളിൽ ലോകം മുഴുവൻ
പെൺകുട്ടികൾ പിറന്നു.
നരച്ചു തുടങ്ങിയ ഉടുപ്പുകളും
പാൽ വറ്റിയ മുലകളും
ചുവരിൽ ഉണങ്ങിതീർന്നു.
പിന്നീടവ കൂട്ടമായി മരിച്ചു വീണു.
ശേഷിച്ചവയെ
ആരൊക്കെയോ തീയിട്ടു.
പിന്നെ
മരിച്ചെന്നു കള്ളം പറഞ്ഞു.
മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു.
പിന്നെയും കാലം കടന്നു പോയി
കുഴിമാടത്തിൽ ഒരു മുള പൊട്ടി
ഇലകൾക്കു പകരം തൊങ്ങലുള്ള ഉടുപ്പുകൾ
പൂക്കൾക്കു പകരം ചിരിക്കുന്ന രണ്ടു കണ്ണുകൾ
പിന്നെയും വളർന്നു വളർന്നു
ആകാശം തൊട്ടു അത്ഭുത മരം
ആൺവഴിയെല്ലാം
അവളിലേക്ക് മാത്രം ഒഴുകി
പിന്നെ തണുത്തുറഞ്ഞു മരവിച്ചു
ഒരു പുഴ കണക്കേ
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in