വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്‌

0
183

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സാമന്തയാണ് ചിത്രത്തിലെ നായിക. ട്രാന്‍ജെന്‍ഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആംഭിക്കുന്നത്.  ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. സംവിധായകന്‍ മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോണ്‍ നടിയായാണ് രമ്യ കൃഷ്ണന്‍ ചിത്രത്തിലെത്തുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. പി.സി. ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മാര്‍ച്ച് 29-ന് ചിത്രം തിയറ്ററുകളിലെത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here