അവിനാഷ് ഉദയഭാനു
കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ.
മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ
കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.
മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.
ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ
അവന്റെ നാവ്
സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.
മഞ്ഞുരുട്ടി നിറച്ച കിടക്കയിൽ ഉടലുകളുരസി തീയുണ്ടാവുന്നു.
തീയുടെ ഓരോ തരി വിരലറ്റങ്ങളിൽ വായ കൊണ്ട് കൊളുത്തുന്നു.
ഉമ്മവെച്ചുമ്മവെച്ചുരുക്കിയ
മെഴുകുതിരികളാണവരുടെയുടലുകൾ.
ഉടലുകളെ കടുകുമണികളാക്കി പൊട്ടിച്ചിതറിക്കുന്നൊരു സൂര്യൻ ആ മുറിയിൽ ഉദിക്കും.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in