റോബിൻ എഴുത്തുപുര
തീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽ
നൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്
എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്
വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്
കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്…
തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in