എം. ജീവേഷ്
എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.
കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.
ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ ശ്രമിക്കുന്നു,
പുതപ്പ്
പതിവുപോലെ നിലത്ത് കിടക്കുന്നു.
പിന്നെ അയാൾ
മേശപ്പുറത്തു കിടക്കുന്ന
പുസ്തകമെടുക്കുന്നു,
കവിതയെ തൊട്ടുനോക്കുന്നു,
ഉറങ്ങിയോ എന്ന് ചോദിക്കുന്നു.
ഇങ്ങനെ
തിരിച്ചും മറിച്ചുമുള്ള
പെരുക്കത്തിനിടയിൽ
ലോകമുണരുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in