ഓസ്ലോ: ഗണിതശാസ്ത്ര രംഗത്തെ നൊബേല്‍ എന്നിറിയപ്പെടുന്ന ആബേല്‍ പുരസ്‌കാരത്തിന് യു.എസിലെ കരേന്‍ ഉഹ്ലന്‍ബെക് അര്‍ഹയായി. ക്ഷേത്രഗണിത വിശകലനത്തിലും അളവു സിദ്ധാന്തത്തിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2019 പുരസ്‌കാരം.
ആബേല്‍ നേടുന്ന ആദ്യ വനിതയാണ് കരേന് ഉഹ്ലന്‍ബെക്. 703,000 ഡോളറാണ് പുരസ്‌കാരത്തുക. ശാസ്ത്ര- ഗണിത ശാസ്ത്ര രംഗങ്ങളില്‍ ലിംഗസമത്വത്തിനുവേണ്ടി നിരന്തരം വാദിക്കുന്ന വ്യക്തിയാണ് കരേന്‍ ഉഹ്ലന്‍ബെക്. 76-കാരിയായ ഉഹ്ലന്‍ബെക് പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിസിറ്റിങ്ങ് പ്രഫസറും യു. എസിലെതന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയിലെ അസോസിയേറ്റുമാണ്.
ഗണിത ശാസ്ത്ര രംഗത്തെ പ്രതിഭാധനര്‍ക്ക് 2002 മുതല്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ നല്‍കി വരുന്നതാണ് ആബേല്‍ പുരസ്‌കാരം. പ്രശസ്ത നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞനായ നീല്‍സ് ഹെന്റിക് ആബേലിന്റെ സ്മരണാര്‍ഥമാണ് പുരസ്‌കാരം നല്‍കുന്നത്.