വരുന്നുണ്ട് മക്കളെ അണ്ണന്മാരുടെ അഡാറ് ഐറ്റം

0
167

ആരാധകര്‍ കാത്തിരുന്ന ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി’ന്റെ ടീസറെത്തി. സൂപ്പര്‍ ഹിറ്റ് സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോയുടെ ഒമ്പതാമത്തെ ചിത്രം, ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ താര രാജാക്കന്മാര്‍ ഒന്നിക്കുന്ന ചിത്രം എന്നീ പ്രത്യേകതയുണ്ട് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി’ന്.

2016-ല്‍ പുറത്തിറങ്ങിയ ‘ദ റെവന്റി’ന് ശേഷം ഡിക്രാപ്രിയോ അഭിനയിക്കുന്ന ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’. മാര്‍ഗോട്ടട് റോബിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. പ്രശസ്തനായ ഒരു നടനും അദ്ദേഹത്തിന്റെ സ്റ്റണ്ട് ഡബിളുമായാണ് ചിത്രത്തില്‍ ഡികാപ്രിയോയും ബ്രാഡ് പിറ്റുമെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here