ദുരിതാശ്വാസ നിധിയിലേക്കായുള്ള ധനസമാഹരണത്തിനായി ഇരട്ട തായമ്പക സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലാ കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്തരായ മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തായമ്പകയാണ് സെപ്തംബര്‍ 21ന് രാവിലെ 10 മണിയ്ക്ക് മാടായിക്കാവ് പരിസരത്ത് അരങ്ങേറുന്നത്. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.