Homeലേഖനങ്ങൾവരാനിരിക്കുന്ന വരൾച്ച ?

വരാനിരിക്കുന്ന വരൾച്ച ?

Published on

spot_img

മുരളി തുമ്മാരുകുടി

ഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്ട്സ്ആപ്പ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ഉണ്ടായത് കൊണ്ട് അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാകുമെന്ന് പറയാൻ മാത്രം ശാസ്ത്രം വളർന്നിട്ടും ഇല്ല. അതുകൊണ്ട് സാധാരണയിൽ അധികമായി ഒരു വരൾച്ചക്ക്‌ ഈ വർഷം സാധ്യത ഞാൻ കാണുന്നില്ല. വരൾച്ച ഉണ്ടാകുമോ എന്ന് വരും മാസങ്ങളിൽ അറിയാം.

അതേ സമയം കേരളത്തിൽ വെള്ളത്തിന് പ്രായോഗികമായി ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിലെ അനവധി കിണറുകളിൽ വെള്ളത്തിന്റെ ലെവൽ താഴ്ന്നു പോകുന്നതുകൊണ്ടാണ് ഇത് സംഭവിക്കാൻ പോകുന്നത്. ഇത് എന്ത് പ്രകൃതി പ്രതിഭാസം ആണ് ?

കേരളത്തിലെ പുഴകളിലേക്ക് വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളിൽ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏത് പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴും.

ഈ തവണത്തെ മഴക്ക് വളരെ പ്രധാനമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതിവേഗതയിൽ കല്ലും മണലും ഉൾപ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടിൽ മണ്ണൊലിപ്പ് ഉണ്ടാക്കും, പുഴയുടെ ആഴം കൂടും. ഒറ്റയടിക്ക് നോക്കുമ്പോൾ പുഴ പഴയ പുഴയാണെന്നും അതിലെ ജല നിരപ്പ് കുറഞ്ഞു എന്നും നമുക്ക് തോന്നും. പുഴകളിൽ പാലങ്ങൾ ഉണ്ടെങ്കിൽ അതിൻ്റെ പില്ലറിൽ നോക്കിയാൽ, അല്ലെങ്കിൽ പുഴയിലേക്ക് കെട്ടിയിറക്കിയ സ്റ്റെപ്പുകൾ ഉണ്ടെങ്കിൽ, പുഴയുടെ നിരപ്പ് താഴുന്നത് മനസിലാക്കാം. നമ്മുടെ കിണറുകളിലേയും കുളത്തിലെയും ജലനിരപ്പ് പുഴയിലെ ജലനിരപ്പിന്റെ കുറവിന് ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ കിണറിലെ ജല നിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിൽ ആവശ്യത്തിന് മഴ ലഭിക്കാതെ ഇത് തിരിച്ചു വരില്ല. കിണറിലെ അടിത്തട്ടിന് താഴെ വെള്ളം പോയിട്ടുണ്ടെങ്കിൽ കിണറിന്റെ ആഴം കൂട്ടുകയല്ലാതെ വേറെ മാർഗ്ഗം ഇല്ല. പുഴയുടെ ആഴം അത്ര അധികം വർദ്ധിച്ചിരിക്കാൻ വഴിയില്ലാത്തതിനാൽ ഒന്നോ രണ്ടോ മീറ്ററിൽ അധികം ഈ വെള്ളത്തിന്റെ താഴ്ച ഉണ്ടാകില്ല. പുഴയിൽ നിന്നും അകന്ന പ്രദേശങ്ങളിലോ, പുഴ വേഗത്തിലോ കലങ്ങിയോ ഒഴുകാത്ത പ്രദേശങ്ങളിലോ ഇതൊരു പ്രശ്നമാകാനും വഴിയില്ല.

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this