കോഴിക്കോട്: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരത്തിനു ( 25,000 രൂപ) കവി കെ. സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. കവിയുടെ പേരിലുള്ള സമസ്ത കേരളം നോവൽ പുരസ്കാരം കെ.വി. മോഹൻ കരാറിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിനും പി നിള കഥാ പുരസ്കാരം അർഷാദ് ബത്തേരിയുടെ ‘മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും’ എന്ന പുസ്തകത്തിനുമാണ്. താമരത്തോണി കവിതാ പുരസ്കാരം ബിജു കാഞ്ഞങ്ങാടിന്റെ ‘ഉള്ളനക്കങ്ങൾ’ക്കും ‘തേജസ്വിനി’ ജീവചരിത്ര പുരസ്കാരം അജിത്ത് വെണ്ണിയൂർ രചിച്ച പി. വിശംഭരൻ എന്ന ജീവചരിത്ര ഗ്രന്ഥത്തിനും ലഭിച്ചു. 10,000 രൂപയാണ് പുരസ്കാര തുക.