മികച്ച കാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ്

0
544

കോഴിക്കോട് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മികച്ച ക്യാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. വിദ്യാര്‍ത്ഥിത്വത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും എഴുത്തുകാരും അടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപയും ട്രോഫിയുമാണ് സമ്മാനം. 2017-2018ല്‍ കോളേജ് പുറത്തിറക്കിയ മാഗസിന്റെ മൂന്നു കോപ്പിയും അപേക്ഷയും ആഗസ്റ്റ് 25ന് മുന്‍പ് കലാലയം സാംസ്‌കാരിക വേദി ഓഫീസില്‍ ലഭിക്കുന്ന വിധം അയയ്ക്കുക.

വിലാസം: സികെ മുഹമ്മദ് ഫാറൂഖ്
കണ്‍വീനര്‍, കലാലയം സാംസ്‌കാരിക വേദി
സ്റ്റുഡന്റ്‌സ് സെന്റര്‍, കോഴിക്കോട് 04

ഫോണ്‍: 9947005120, 7025658060

LEAVE A REPLY

Please enter your comment!
Please enter your name here