ധീ ആര്‍ട്ട്‌ ഗാലറിയില്‍ കലയുടെ വസന്തം

0
850

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ഇനി കലയുടെ വസന്തം. സര്‍ഗ്ഗചേതനയുടെ ഈറ്റില്ലമായ ധീ ആര്‍ട്ട്‌ ഗാലറിയാണ് കാഴ്ചയുടെയും, മത്സരങ്ങളുടെയും, പരിശീലനങ്ങളുടെയും നിറക്കാഴ്ചകള്‍ ഒരുക്കുന്നത്. ആഗസ്റ്റ് 11-ന് പാഴ് വസ്തുക്കളില്‍ നിന്ന് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതും, മൈലാഞ്ചി ഇടല്‍ മത്സരവും, ആഗസ്റ്റ് 12- ന് പെന്‍സില്‍, വാട്ടര്‍ കളര്‍ മത്സരങ്ങളും നടക്കും. ഒപ്പം, ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പലര്‍ക്കും പ്രചോദനമായ അനുഗ്രഹീത ചിത്രകാരി വടക്കഞ്ചേരി അപ്പക്കാട് ഉമ്മുകുല്‍സു എന്ന ഉല്ലുവിന്റെ തൃശ്ശൂരില്‍വെച്ചുള്ള ആദ്യ ചിത്രപ്രദര്‍ശനം ധീയില്‍ നടക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: 9656622996, 8596501153, 9446234940

 

LEAVE A REPLY

Please enter your comment!
Please enter your name here