നവകേരളത്തിന്‍റെ അതിജീവന ചിത്രങ്ങള്‍

0
524

ബി. എസ്

കോഴിക്കോട്: നവകേരളത്തെ വരയ്ക്കുകയാണ് കേരളത്തിലെ ചിത്രകാരന്മാര്‍. പ്രളയക്കെടുതിയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു വരികയാണ് പ്രശസ്ത മലയാളി ചിത്രകാരൻമാർ അടങ്ങുന്ന ‘കലാകാർ കേരളം’ കമ്മ്യൂണിലെ കലാകാരന്മാര്‍. കേരള ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ 80 ഓളം ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഇന്ന് വൈകിട്ട് ആരംഭിച്ചു. എ. പ്രദീപ്‌ കുമാര്‍ എം. എല്‍. എ ഉല്‍ഘാടനം നിര്‍വഹിച്ചു. പി വി ബാലന്‍, ബൈജുദേവ്, ജോസഫ് എം വര്‍ഗീസ്‌, ജോണ്‍സ് മാത്യു തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

ഓഗസ്റ്റ് 27 – 30 തീയതികളിൽ എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ ‘കാലവർഷം 2018 കലാവർഷം’ എന്ന ബാനറിൽ ആയിരം ചിത്രങ്ങൾ വരച്ചുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനമാണ് കോഴിക്കോട് നടക്കുന്ന ചിത്രപ്രദർശനം. എറണാകുളത്ത് നടന്ന പരിപാടിയിൽ 6 ലക്ഷം രൂപയാണ് സമാഹരിച്ചത്.

ദുരന്തങ്ങളോടൊപ്പം പ്രതിഫല മോഹങ്ങളില്ലാതെ സഹാനുഭാവം പ്രകടിപ്പിക്കുവാൻ സന്നദ്ധരായ കേരളത്തിലെ സചേതനരായ കലാകാരൻമാരും കലാകാരികളും സർഗാത്മകമായി ഇടപെടുന്ന ആദ്യത്തെ നിസ്തുല്യമായ സേവനമാണിത്. കോഴിക്കോട്, മലപ്പുറം, വയനാട്, എന്നീ ജില്ലകളിൽ നിന്നു തിരഞ്ഞെടുത്ത നിസ്വാർത്ഥരായ കലാകാരന്മാരുടെയാണ് ചിത്രങ്ങള്‍.

പ്രളയത്തെ അടയാളപ്പെടുത്തിയ ദൃശ്യചരിത്രങ്ങള്‍ക്ക് 1000, 1500 എന്നിങ്ങനെയാണ് വില. കേരളത്തെ പുനർ സൃഷ്ടിക്കുകയെന്ന മഹായജ്ഞത്തിൽ ചിത്രങ്ങള്‍ വാങ്ങുന്നവരും പങ്കാളികളാവുന്നു. സെപ്റ്റംബർ 17 വരെ പ്രദര്‍ശനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here