കാലടി: ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റാന്‍ജിബിള്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുടിയേറ്റ് കലാകാരന്മാര്‍ക്കായി പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21ന് രാവിലെ 9.30ന് കാലടി മുഖ്യകേന്ദ്രത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ഇന്റാന്‍ജിബിള്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ കമ്മിറ്റി അംഗങ്ങളായ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചു.