Homeവിദ്യാഭ്യാസം /തൊഴിൽവിദ്യാഭ്യാസ ഫെസ്റ്റിനായി കോഴിക്കോടൊരുങ്ങുന്നു

വിദ്യാഭ്യാസ ഫെസ്റ്റിനായി കോഴിക്കോടൊരുങ്ങുന്നു

Published on

spot_imgspot_img

ഫെസ്റ്റിവലുകളുടെ സ്വന്തം നാടായ കോഴിക്കോട്, വ്യത്യസ്തമായ ഒരു മഹോത്സവത്തിന് ആതിഥ്യമരുളുകയാണ്. ഡിസംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിന്റെ സംഘാടകര്‍
കെ.എസ്.ടി.എയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ മഹോത്സവത്തിന്റെ പ്രഥമമായ ലക്ഷ്യം. ലോകരാജ്യങ്ങളില്‍ നിലവിലുള്ള പാഠ്യപദ്ധതി പരിചയപ്പെടുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

200 വര്‍ഷത്തെ പൊതു വിദ്യാഭ്യാസ ചരിത്രം അടയാളപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനം, സ്‌കൂളുകളുടെ വേറിട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്ന മികവുത്സവം, ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ പങ്കുചേരുന്ന പത്ത് സെമിനാറുകള്‍, കുട്ടികളും സ്‌കൂളും പ്രമേയമായി വരുന്ന പത്ത് ലോകോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം, 25 രാജ്യങ്ങളില്‍ നിന്നുള്ള പാഠ്യപദ്ധതികള്‍ പരിചയപ്പെടുത്തുന്ന വേള്‍ഡ് കരിക്കുലം ലൈബ്രറി എന്നിവയുണ്ടാവും. മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യം ഉത്സവത്തിന് മാറ്റ് കൂട്ടും. പുസ്തകോത്സവവും പ്രദര്‍ശന സ്റ്റാളുകളും കലാപരിപാടികളും ഫുഡ്‌കോര്‍ട്ടും ചേര്‍ന്ന് ഉത്സവത്തിന് മോടിയേറും.

ടി.പത്മനാഭന്‍, എം.മുകുന്ദന്‍, യു.എ.ഖാദര്‍, കെ.വി.മോഹന്‍കുമാര്‍, വി.ആര്‍.സുധീഷ്, തുടങ്ങി എഴുത്തുകാരുടെ വലിയ നിര പരിപാടികളെ പൊലിപ്പിക്കും. ഡോ.ബി.ജു, ദീദി ദാമോദരന്‍, ജി.പി.രാമചന്ദ്രന്‍, ചെലവൂര്‍ വേണു, മധു ജനാര്‍ദ്ദനന്‍, ടി.വി.സുനീത തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചലച്ചിത്രോത്സവ വേദിയിലെ ഓപണ്‍ ഫോറങ്ങളെ സജീവമാക്കും. ഫോക് ലോര്‍ അക്കാദമിയുടെ തനത് കലാവിഷ്‌കാരങ്ങളും ഭാനു പ്രകാശും സംഘവുമൊരുക്കുന്ന മെഹ്ഫിലും ചേര്‍ന്ന് ആഘോഷസന്ധ്യകള്‍ തീര്‍ക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this