Homeസാഹിത്യംകാഫ്ക: അനിശ്ചിതത്വത്തിന്റെ കഥാകാരന്‍

കാഫ്ക: അനിശ്ചിതത്വത്തിന്റെ കഥാകാരന്‍

Published on

spot_img

നിധിന്‍.വിഎന്‍.

“ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഗ്രിഗര്‍ സാംസ കിടക്കയില്‍ താനൊരു ഭീമാകാരമായ കീടമായി മാറിയതായി കണ്ടു…” മെറ്റമോർഫോസിസ്’ എന്ന കാഫ്കയുടെ നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. 1915-ല്‍ ‘ദ് വൈറ്റ് പേജസ്’ എന്ന ജര്‍മ്മന്‍ ജേര്‍ണലില്‍ ഈ നോവലെറ്റ് പ്രസിദ്ധീകരിച്ചു. മനുഷ്യന്‍ ആത്യന്തികമായും ഒറ്റപ്പെട്ടവനാണെന്ന ചിന്താധാരയില്‍ പടുത്തുയര്‍ത്തിയ കഥ, മനുഷ്യന്റെ അസ്തിത്വം എന്ന സങ്കീര്‍ണ സമസ്യയുടെ വിചാരണയായി മാറുന്നു. അസ്തിത്വവാദികളും അരാജകവാദികളും കഥ ഏറ്റെടുത്തു. കാഫ്കയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ചുരുക്കം ചില രചനകള്‍ മാത്രമാണ് വെളിച്ചം കണ്ടത്, സുഹൃത്ത് മാക്സ് ബ്രോഡിന്റെ പ്രേരണയിലും ഉത്സാഹത്താലുമാണത്.

ആധുനിക മനുഷ്യജീവിതത്തിന്റെ അര്‍ത്ഥശൂന്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കൃതികള്‍ ആണ് ഫ്രാന്‍സ് കാഫ്കയുടെത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരാജയങ്ങളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ആവര്‍ത്തനവിരസമായ, മൃഗതുല്യമായ ജീവിതങ്ങളാണ് അവര്‍ നയിക്കുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയോ സന്തോഷമോ അവര്‍ക്ക് നേടാന്‍ പറ്റുന്നില്ല. ചങ്ങലകളില്‍ തളച്ച് ഇടപ്പെട്ടവരാണ് കാഫ്കയുടെ കഥാപാത്രങ്ങള്‍. മരണം മാത്രമാണ് അവരെ മോചിപ്പിക്കുന്ന ഒരേ ഒരു ഘടകം. ‘ദി ഹങ്കര്‍ ആര്‍ടിസ്റ്റ്, ദി മെറ്റമോര്‍ഫോസിസ്’ എന്നീ കഥകള്‍ ഇതിന് മികച്ച ഉദാഹരണങ്ങള്‍ ആണ്. മെറ്റമോര്‍ ഫോസിസ് എന്ന നോവലെറ്റ് എഴുതുന്ന കാലത്ത് കാമുകി ഫെലിസ്സിന് എഴുതിയ കത്തുകളില്‍ കാഫ്കയുടെ അസ്വസ്ഥവും സങ്കീര്‍ണവുമായ മനസ്സിന്റെ പ്രതിഫലനമുണ്ട്. കഥയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ച വികാരവിചാരങ്ങള്‍ അദ്ദേഹം ഫെലിസ്സുമായി പങ്കുവെച്ചു.

കാഫ്കയുടെ ശവകുടീരം

അര്‍ത്ഥമില്ലായ്മയുടെയും നൈരാശ്യത്തിന്റെയും കോട്ടക്കുള്ളില്‍ കുടുങ്ങിപോയ മനുഷ്യരുടെ ഇരുണ്ട ലോകമാണ് മെറ്റമോര്‍ഫോസിസില്‍ കാഫ്ക അവതരിപ്പിച്ചത്. കുടുംബത്തെ അഗാധമായി സ്നേഹിക്കുന്ന ഗ്രീഗര്‍ സാംസയാണ് മെറ്റമോര്‍ഫോസിസിലെ നായകന്‍. മാതാപിതാക്കള്‍ക്കും, സഹോദരിക്കും വേണ്ടി ജീവിതം ജീവിച്ച ഗ്രീഗര്‍ അവസാനം ഏകനായി, വെറുക്കപ്പെട്ടവനായി അപമാനിതനായി മരിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹം വെറും കാപട്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് മെറ്റമോര്‍ ഫോസിസ്. ഒരു വ്യക്തിക്ക് പ്രാപ്തിയുള്ള കാലത്തോളം അയാളെ ഊറ്റി കുടിക്കുകയും, ബലഹീനനാകുമ്പോള്‍ പുറംതള്ളുകയും ചെയ്യുന്നുവെന്ന വെളിപ്പെടുത്തലാണ് മെറ്റമോര്‍ ഫോസിസ്.

ജീവിക്കാനായി പട്ടിണി കിടക്കുന്നയാള്‍ ആണ് ഹങ്കര്‍ ആര്‍ട്ടിസ്റ്റിലെ നായകന്‍. സര്‍ക്കസിലെ ഒരു കൂട്ടില്‍ അയാള്‍ ദിവസങ്ങളോളം പട്ടിണി കിടക്കുന്നു. അയാളെ കാണാന്‍ നിരവധി പേര്‍ വരുന്നതോടെ താന്‍ പ്രശസ്തനാണ് എന്ന ചിന്ത അയാളില്‍ ഉടലെടുക്കുന്നു. ആളുകളില്‍ ഉണ്ടായ കൗതുകം കാലക്രമേണ അവസാനിക്കുകയും, അവരാരും അയാളെ കാണാന്‍ വരാതാകുകയും ചെയ്യുന്നു. ഹങ്കര്‍ ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തിന് ഇതോടെ യാതൊരു പ്രസക്തിയും ഇല്ലാതാവുന്നു. ഭക്ഷണം ഇഷ്ടപ്പെടാതെ വന്നതിനാലാണ് പട്ടിണി കിടക്കുന്നത് എന്ന് പറയുന്നിടത്താണ് അയാളുടെ പരാജയം പൂര്‍ണമാകുന്നത്. ഒരു മൃഗത്തിനു ലഭിക്കുന്ന ശ്രദ്ധയോ പരിചരണമോ കിട്ടാത്ത അപ്രസ്ക്തമരണമാണ് അയാളുടേത്.

മെറ്റമോര്‍ ഫോസിസ്

ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജര്‍മ്മന്‍ എഴുത്തുകാരില്‍ ഒരാളായിരുന്ന ഫ്രാന്‍സ്  കാഫ്ക, പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് ജനിച്ചത്. പൊതുവേ, നിരർത്ഥകതയുടെയും (Absurd) അതിയാഥാർഥ്യ (Surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ് അദ്ദേഹത്തിന്റെ രചനകളില്‍ കാണാനാവുക. ‘കാഫ്‌കെയിസ്ക്ക്’ (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ ‘ന്യായവിധി’ (1913), ‘ശിക്ഷാകോളനിയിൽ’ (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ ‘മെറ്റമോർഫോസിസ്’ (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ ‘വിചാരണ’ (ദ ട്രയൽ), ‘ദുർഗ്ഗം’ (ദ കാസിൽ), അമേരിക്ക (Amerika) എന്നിവ ഉൾപ്പെടുന്നു.

ഞാന്‍ എഴുത്തുകാരനായി തീരാന്‍ ദൈവം ആഗ്രഹിച്ചില്ല, പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു എന്നാണ് സ്വന്തം സാഹിത്യ ജീവിതത്തെ കുറിച്ച് കാഫ്ക പറഞ്ഞത്. ആധുനികതയുടെ ഏറ്റവും ശക്തമായ മുഖമായിരുന്നു കാഫ്കയുടേത്. 1924 ജൂണ്‍ 3- ന് ക്ഷയരോഗം ബാധിച്ച് മരിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്നു വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളു കാഫ്കയ്ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....