എറണാകുളം ദര്‍ബാര്‍ ഹാളില്‍ കുട്ടികളുടെ ചിത്ര പ്രദര്‍ശനംസംഘടിപ്പിക്കുന്നു. ജൂലൈ 4ന് ആരംഭിക്കുന്ന പ്രദര്‍ശനം അന്നേ ദിവസം വൈകിട്ട് കലാകാരനും കോളമിസ്റ്റുമായ ബോണി തോമസ് ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60ഓളം കുട്ടികളാണ് തങ്ങളുടെ രചനകളുമായി എത്തുന്നത്. ജൂലൈ 8ന് പ്രദര്‍ശനം അവസാനിക്കും.