കാമജലധി

0
485
Kaamajaladhi Vijayarajamallika athmaonline the arteria1200

കവിത

വിജയരാജമല്ലിക

ആ നാദമാധുരി
കേൾക്കെ ഞാനൊരു
സ്വപ്ന വസന്തമായി
വിടരുമായിരുന്നു

എന്റെ നദാല കർണപുടങ്ങൾ
രാഗദ്യുതിപോൽ
ത്രസ്സിക്കുമായിരുന്നു

കാമജലധിയിലെത്ര
അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു
പിന്നെ ഒരു രതിമഴയായ്
പൊഴിയുമായിരുന്നു

കൊതിപൂണ്ടൊരുനാൾ
കാണാൻ വെമ്പി
നേരിൽ കണ്ടു
അനന്തരം നദാലം മാനസം

എങ്കിലും ആ നാദമെന്റെ
പ്രണയാംഗുലികളെ
ഇന്നും ഉണർത്തുന്നു
വിവശയാക്കുന്നു!

*Auralism is a sexual fetish

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here