2018 ജൂലൈ 21/ ശനി
1193 കർക്കടകം 5
ഇന്ന്
ഇന്ന് ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് ‘അപ്പോളോ 11’ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ‘ഈഗിൾ’ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
സിംഗപ്പൂരിൽ റേഷ്യൽ ഹാർമണി ഡേ
ഗുവാം: വിമോചന ദിനം
റഷ്യ: കസൻക്കായ ( ഔർ ലേഡി ഓഫ് കസാന്റ ഗ്രീഷ്മോത്സവം)
ഓർമ്മദിനങ്ങൾ
ചിത്രമെഴുത്ത് കെ.എം.വർഗീസ് (1888 -1962 )
ടി കെ പരീക്കുട്ടി (1909- 1969)
പി ആർ ശ്യാമള (1931-1990)
ഡോ ടി കെ രാമചന്ദ്രൻ (1949- 2008)
ശിവാജി ഗണേശൻ (1928 – 2001)
ഗംഗുബായ് ഹംഗൽ (1913 –2009)
റോബർട്ട് ബേൺസ് (1759-1796)
എല്ലൻ ടെറി (1847 -1928 )
ജോർജ്ജ് ട്രെവെല്യൻ (1876 –1962)
ജന്മദിനം
പി. കേശവദേവ് ( 1904-1983)
ടി.കെ. എം ബാവ മുസ്ലിയാർ (1931- 2013)
അമർ സിംഗ് ചംകില (1961 -1988)
ആനന്ദ് ബക്ഷി (1930- 2002)
സബിത ചൗധരി (1940- 2017)
പോൾ റോയറ്റർ (1816 –1899)
ഏണസ്റ്റ് ഹെമിങ്‌വേ (1899 -1961),
മാർഷൽ മക്‌ലൂഹൻ (1911–1980),
റോബിൻ വില്യംസ് (1951–2014)
ചരിത്രത്തിൽ ഇന്ന്
356 ബിസി – ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
285 – ഡയൊക്ലീഷ്യൻ മാക്സിമിയനെസീസറായി അവരോധിച്ചു.
1774 – 1768-ൽ ആരംഭിച്ച റഷ്യ-തുർക്കി യുദ്ധം അവസാനിച്ചു.
1960 – സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
1969 – നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
1983 – ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °ച് (−129 °എഫ്)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
2007 – ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ ‘ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്’ പ്രസിദ്ധീകരിക്കപ്പെട്ടു.
2008 – നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യ അക്കാദമി ജേതാവ് ടി ജി വിജയകുമാറിന്‍റെ പംക്തി