HomeTHE ARTERIASEQUEL 21മൈസൂർ സുൽത്താനെ വാഴ്ത്തി പാടിയ അമേരിക്കൻ സ്വാതന്ത്ര്യസമരം

മൈസൂർ സുൽത്താനെ വാഴ്ത്തി പാടിയ അമേരിക്കൻ സ്വാതന്ത്ര്യസമരം

Published on

spot_imgspot_img

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ജോയ്‌സൺ ദേവസ്സി

ഈ തലക്കെട്ട് കേൾക്കുമ്പോൾ പലർക്കും ഒരു അതിശയോക്തി തോന്നും. കേവലം ഒരു ഇന്ത്യൻ നാട്ടുരാജ്യത്തിനെ എന്തിനു മൈലുകൾ അപ്പുറത്ത് കിടക്കുന്ന അമേരിക്കൻ ജനങ്ങൾ വാഴ്ത്തണം?. ഇവർ തമ്മിൽ എന്തു ബന്ധം?.ഇവിടെ വേറെയും രാജാക്കൻമാരും ഭരണകൂടങ്ങളും നിലവിലുണ്ടായിട്ടും എന്തിന് മൈസൂർ മാത്രം തിരഞ്ഞെടുത്തു?. ഇത്തരം ചോദ്യങ്ങൾ സ്വാഭാവികമാണ്. പക്ഷേ മുഴുവൻ അറിഞ്ഞു കഴിയുമ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുമെന്ന് മാത്രമല്ല, മേൽപ്പറഞ്ഞ അതിയം പതിമടങ്ങ് വർദ്ധിക്കുകയും ചെയ്യും. 1781 ഒക്ടോബർ 19 നാണ് ചാൾസ് കോൺവാലീസ് നയിച്ച ബ്രിട്ടീഷ് സൈന്യം അമേരിക്കൻ വിപ്ലവകാരിയായ ജോർജ് വാഷിംങ്ങ്ടണിന്റെ യൂണിയൻ സേനക്ക് മുൻപാകെ കീഴടങ്ങുന്നത്. ഈ വിജയത്തിനും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മൈസൂർ സുൽത്താനായ ഹൈദരാലിയുടെ സൈന്യം ഇന്നത്തെ തമിഴ്നാട്ടിലെ പോളിലൂരിൽ വെച്ച് സെപ്റ്റംബറിൽ 10 ന് ക്യാപ്റ്റൻ ബെയ്ലിയുടെ ബ്രിട്ടീഷ് സൈന്യത്തെ പൂർണ്ണമായി തകർത്ത്, 3000 ആൾനാശത്തിൽ കീഴടക്കുന്നത്. ബ്രിട്ടന്റെ ഈ പരാജയം യൂറോപ്പിലും, അമേരിക്കൻ നാടുകളിലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നേരത്തെ തന്നെ 1769 ൽ ബ്രിട്ടന്റെ മദ്രാസ് കീഴടക്കിയ ഹൈദറെക്കുറിച്ച് പുറംലോകം അത്ഭുതത്തോടെ അറിഞ്ഞിരുന്നു. ഇതിൽ ബ്രിട്ടനെതിരെ സ്വാതന്ത്രപോരാട്ടം നടത്തിയിരുന്ന അമേരിക്കൻ നാടുകൾ ഈ വിജയങ്ങളെ ഒരു പ്രചോദനമായി കണ്ട് തങ്ങളുടെ സേനയിലേക്ക് കൂടുതൽ അംഗങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. 1770 കളിൽ തന്നെ അമേരിക്ക തങ്ങളുടെ പ്രിയ പടക്കുതിരകൾക്ക് ഹൈദറിന്റെ നാമമാണ് നൽകിയിരുന്നത്. കൂടാതെ 1781 ൽ തങ്ങളുടെ വിജയം ആഘോഷിക്കാനായി പ്രസ്ബൈറ്റേറിയൻ പള്ളിയിൽ ഒത്തുകൂടിയ അമേരിക്കൻ യുദ്ധനായകർ, ടോസ്റ്റ് ചെയ്ത 13 വാഴ്ത്തുകളിൽ പതിനൊന്നാമത്തേത് ഹൈദരാലിയുടെ പേരിലായിരുന്നു. അമേരിക്ക, ഫ്രാൻസിലെ രാജാവ്, ജോർജ് വാഷിംങ്ങ്ടൺ തുടങ്ങിയവരുടെ പേരിനൊപ്പം അമേരിക്കൻ സേനാനായകർ വിളിച്ചുപറഞ്ഞു,” ഇത് നമ്മുടെ ഹൈദറിന്റെ ബ്രിട്ടനു മേലുള്ള വിജയത്തിന്റെ പേരിൽ”.

joyson maysoor

കരയിൽ അമേരിക്കൻ വിപ്ലവസൈന്യം വിജയം നേടിയെങ്കിലും, കടലിൽ ബ്രിട്ടൻ തങ്ങളുടെ അധീശത്വം തുടർന്നു. അമേരിക്കൻ തീരത്തേക്കുള്ള ചരക്കു കപ്പലുകളും, യാത്രാ നൗകകളും ബ്രിട്ടൺ ആക്രമിച്ചുകൊണ്ടിരുന്നു. കരയിലെപ്പോലെ കടലിൽ വേണ്ടത്ര ശക്തി സ്വരൂപിക്കാൻ കഴിയാതെ അമേരിക്കൻ സൈന്യം വെട്ടിലായി. ഫ്രാൻസിൽ നിന്നും വരുന്ന ആയുധങ്ങളും, വെടിമരുന്നുകളും നിറച്ച കപ്പലുകൾ വരെ ബ്രിട്ടൻ പിടിച്ചെടുത്തതോടെ, കടലിൽ നല്ലൊരു ശക്തിയാവാതെ തങ്ങൾക്കു നിലനിൽപ്പില്ലെന്ന് അമേരിക്കൻ അധികാരവ്യൂഹത്തിന് മനസ്സിലായി. ഇതിനെ തുടർന്നാണ് നല്ലൊരു നാവികദളം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇതിനിടയിൽ “ജനറൽ മങ്ക് ” എന്ന പേരുകേട്ട ബ്രീട്ടീഷ് പടകപ്പൽ ഒരുപാട് അമേരിക്കൻ തുറമുഖങ്ങളിൽ ആക്രമണം നടത്തി രംഗം കൂടുതൽ ദയനീയമാക്കി. അമേരിക്കൻ യൂണിയൻ സൈന്യത്തിന് ഒരു നാവികസേനയെ രൂപീകരിക്കാൻ വേണ്ടതായ സാമ്പത്തിക ഭദ്രത അന്നുണ്ടായിരുന്നില്ല. തുടർന്ന്, പെൻസിൻവാലിയ സ്റ്റേറ്റ് ഈ ദൗത്യത്തിനായി മുന്നോട്ട് വന്നു. നല്ലൊരു തുക ചിലവാക്കി തങ്ങളുടെ ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകുവാനും, പോർട്ടിൽ സ്ഥിതിഗതികൾ വീക്ഷിക്കുവാനും ഒരു കൂട്ടം ചെറുയുദ്ധകപ്പലുകൾ അവർ തീർത്തു. ഇതിൽ പ്രധാനപ്പെട്ട ഒരു പടക്കപ്പലിന് നൽകാനായി നല്ലൊരു പേര് തിരക്കിയ പെൻസിൻവാലിയ അധികാരികൾ, ഒടുവിൽ തങ്ങളുടെ പ്രിയ യുദ്ധനായകന്റെ പേരിൽ തന്നെയാണ് ചെന്നെത്തിയത്. ആ പേരാണ് ” ഹൈദർ”. 16 പൗണ്ടർ പീരങ്കികളും, 110 നാവികരും, ഒട്ടനവധി ഫ്ളിന്റ്ലോക്ക് തോക്കുകളുമായി ഹൈദർ എന്ന കടൽപോരാളി തയ്യാറെടുത്തു. ഈ കപ്പലിന്റെ നായകനായി വന്നത് കേവലം 23 വയസ്സുള്ള “ജോഷുവ ബാർണി ” എന്ന യുവനാവികനായിരുന്നു. തന്റെ കപ്പലിന്റെ പേരിനു കാരണമായ ആ സുൽത്താൻ ഹൈദരാലിയെക്കുറിച്ചുള്ള വിവരണങ്ങൾ ജോഷുവായെ കോരിത്തരിപ്പിച്ചു. തുടർന്ന് ഹൈദരാലിയെക്കുറിച്ച് “ഫിലിപ്പ് മോറിൻ ഫ്രീനു” എന്ന കവി എഴുതിയ ഒരു കവിത, തന്റെ നാവികസേനയിലേക്ക് പോരാളികളെ ആകർഷിക്കുവാനായുള്ള വിപ്ലവഗാനമായി ജോഷുവ തെരഞ്ഞെടുത്തു. ഈ ഗാനം ആലപിച്ചാണ് തന്റെ സൈന്യത്തെ ജോഷുവ നയിച്ചിരുന്നത്. അതിലെ ഏതാനും വരികൾ താഴെ നൽകുന്നു.

“Come, all ye lads who know no fear,
To wealth and honour with me steer
In the Hyder Ali privateer,
Commanded by brave Barney.

From an eastern prince she takes her name,
Who, smit with freedom’s sacred flame,
Usurping Britons brought to shame,
His country’s wrongs avenging;
Come, all ye lads that know no fear.

With hand and heart united all
Prepared to conqueror to fall.
Attend, my lads! to honor’s call —
Embark in our Hyder-Ally!”

“ധീരനായ ബാർണി ആജ്ഞാപിച്ചു.
ഭയം അറിയാത്ത എല്ലാ കുട്ടികളേ, വരൂ.
സമ്പത്തിനും അഭിമാനത്തിനുമായി എന്നോടൊപ്പം നയിക്കുക
ഹൈദരാലിയുടെ പടയിൽ,

ഒരു കിഴക്കൻ രാജകുമാരനിൽ നിന്ന്
അവൾ അവളുടെ പേര് സ്വീകരിച്ചു,
സ്വാതന്ത്ര്യത്തിന്റെ പവിത്രമായ ജ്വാലയിൽ തീർന്ന,
കൊള്ളയടിക്കാരായ ബ്രിട്ടീഷുകാരെ
അപമാനത്തിലേക്ക് തള്ളിയിട്ടവൻ,
അവന്റെ രാജ്യത്തിന്റെ നേർക്കുവന്ന
തിന്മകൾക്കെതിരെ പ്രതികാരം ചെയ്യുന്നു;
ഭയം അറിയാത്ത എല്ലാ കുട്ടികളേ, വരൂ.

കൈകൊണ്ടും ഹൃദയംകൊണ്ടും
എല്ലാവരെയും ഒരുമിപ്പിച്ചു
വീഴുന്നത് വരെ കീഴടക്കാൻ തയ്യാറാകു .
പങ്കെടുക്കൂ, എന്റെ കുട്ടികളേ!
അഭിമാനത്തെ മാനിക്കാൻ –
നമ്മുടെ ഹൈദരാലിയിൽ കയറൂ!”
joyson maysoor

ഒരിക്കൽ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള ഡെലവേര ഉൾക്കടലിൽ ന്യൂജേഴ്സിയിലേക്കുള്ള തങ്ങളുടെ ചരക്ക് കപ്പലുകൾക്ക് സംരക്ഷണത്തിനായി ‘ഹൈദറു’മായി നിലകൊള്ളുന്ന വേളയിലാണ്, ജോഷുവ ബാർണി ആ കാഴ്ച്ച കണ്ടത്. ബ്രിട്ടന്റെ പടകപ്പലായ ജനറൽ മങ്ക് അതാ തങ്ങളുടെ കപ്പലുകളെ ആക്രമിക്കാനായി വരുന്നു. പിന്നെ തെല്ലും അമാന്തിക്കാതെ, ജോഷുവ തന്റെ ഹൈദറുമായി രംഗസ്ഥലത്തേക്ക് കുതിക്കുകയും തങ്ങളുടെ കച്ചവട കപ്പലുകൾക്കു ചുറ്റും വലയം തീർക്കുകയും ചെയ്തു. സുരക്ഷിത സ്ഥാനത്തേക്ക് തന്റെ കപ്പലുകൾ എത്തിയ സമയം തന്നെ ജോഷുവ ജനറൽ മങ്കിനെതിരെ തുറന്ന യുദ്ധത്തിന് അറിയിപ്പ് നൽകി.ജനറൽ മങ്കിന്റെ കപ്പിത്താനായ റോജർ തന്റെ വലിയ കപ്പൽസേനയുമായി ഭീകരയുദ്ധം നടത്തിയെങ്കിലും ഹൈദറിനു മുന്നിൽ കേവലം 26 മിനിറ്റുകൊണ്ട് കീഴടങ്ങാനായിരുന്നു ബ്രിട്ടീഷ് കപ്പലിന്റെ വിധി. ഹൈദറിന്റെയും കപ്പിത്താനായ ജോഷുവ ബാർണിയുടെയും ഈ ജയം പെൻസിൻവാലിയ ഒന്നാകെ ആഘോഷിക്കപ്പെട്ടു. സ്ഥലത്തെ ലജിസ്ലേച്ചർ കമ്മിറ്റി 1782 ൽ ക്യാപ്റ്റൻ ജോഷുവ ബാർണിക്കു തങ്ങളുടെ വിലയേറിയ നന്ദി അർപ്പിക്കുകയും, ഹൈദർ കപ്പലിന്റെ ചിത്രം പതിപ്പിച്ച സ്വർണ്ണപിടിയുള്ള വാൾ സമ്മാനിക്കുകയും ചെയ്തു. അവിടെ നിന്നും ഫ്രാൻസിലേക്ക് പോയ ജോഷുവ തന്റെ നാവിക ജീവിതം തുടരുകയും 1814 ൽ മേരിലാന്റിനു സമീപം നടന്ന ബ്ലെയ്ഡൻ യുദ്ധത്തിൽ ഒരു പീരങ്കിയുണ്ടയിൽ നിന്നുമുള്ള പരിക്കേൽക്കുന്നത് വരെ ഒരുപാട് യുദ്ധങ്ങൾ നാടിനായി വിജയിക്കുകയും ചെയ്തു. ഈ പരിക്കുകളെ തുടർന്ന് 1818 ലാണ് അദ്ദേഹം അന്തരിക്കുന്നത്.

joyson maysoor

നമുക്ക് പലർക്കും ടിപ്പു സുൽത്താന്റെ വൈദേശിക ബന്ധങ്ങളും, യുദ്ധ വിജയവും, പിന്നീട് ബ്രിട്ടനിൽ നാടകങ്ങളാക്കിവരെ ആഘോഷിച്ച ശ്രീരംഗപട്ടണം യുദ്ധവും എല്ലാം കേട്ടറിവുണ്ട്. പക്ഷേ കേവലമൊരു സൈനികനായി വളർന്ന് വലിയൊരു സാമ്രാജ്യം തീർത്ത ടിപ്പുവിന്റെ പിതാവായ ഹൈദറിന്റെ നാമം, അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ വരെ പ്രതിഫലിച്ചു എന്നത് അത്ഭുതാവഹം തന്നെ…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...