കവിത
ജിതിൻ എസ്. രവീന്ദ്രൻ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
പാൽപ്പല്ലുകൾ പൊഴിയുന്ന
ആ ദിവസങ്ങളിലെ
ശൂന്യതകളെ
അവൻ നാവു കൊണ്ട്
തൊട്ടു നോക്കും.
ശൂന്യതകളില്ലാതാവുമ്പോൾ
മനുഷ്യർ
അത് എവിടെ നിന്നെങ്കിലും
ഏന്തിത്തൊട്ട് രുചിക്കും
എന്നത്
അവന് ജീവിതപാഠമാണ്
പുതിയ പല്ലുകൾ
ആ ആനന്ദത്തെ നഷ്ടമാക്കി.
പൊഴിഞ്ഞ പല്ലുകളുള്ള
കുഞ്ഞുങ്ങളോട്
അവൻ
അസൂയാലുവായി.
മുതിർന്നു മുരടിച്ചപ്പോഴും
ആ ശീലം
കൈമോശം വന്നില്ല.
രാത്രികാലങ്ങളിൽ
വീടിന്റെ ടെറസിൽ
ആകാശം ലക്ഷ്യമാക്കി
മലർന്നു കിടന്നു.
നക്ഷത്രങ്ങൾ
ആകാശത്തിന്റെ പാൽപല്ലുകളായി.
രണ്ട് നക്ഷത്രങ്ങൾക്കിടയിലെ
വിടവിനെ
നാവുകൊണ്ട് തൊടാനാഞ്ഞു
നിലാവാൽ
നനഞ്ഞു നില്ക്കുന്ന നാവ്
അന്നേരം
ഒരു പായ്ക്കപ്പലിന്റെ
കൊടിക്കൂറയായി
കാറ്റുകൾക്കനുസരിച്ച്
ആടിക്കൊണ്ടിരിന്നു
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.