കാനായിയുടെ ജീവിതം പറയുന്ന ഫോട്ടോകള്‍

0
397

തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമയി ഗണേശം ഫോട്ടോ ഗാലറിയില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റായ ജിതേഷ് ദാമോദറിന്റെ ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നു. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ ജീവിത വഴികള്‍ അടയാളപ്പെടുത്തി കൊണ്ടുള്ള ഫോട്ടോകള്‍ വിവിധ കഥകളാണ് കാണികളോട് പങ്കുവെയ്ക്കുന്നത്.

14 വര്‍ഷത്തോളം കാനായിയോടൊപ്പം സഞ്ചരിച്ച് അദ്ദേഹത്തിന്റെ കലാജീവിതത്തെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് ജിതേഷ്. എണ്‍പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശില്‍പം, നിര്‍മാണം, ജീവിതം എന്നിങ്ങനെ വേര്‍തിരിച്ചാണ് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നവംബര്‍ 11ന് ആരംഭിച്ച പ്രദര്‍ശനം 20ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here