ആസ്വദിക്കാം; എം.ടി സ്പര്‍ശത്താല്‍ വിരിഞ്ഞ ദൃശ്യപുഷ്പങ്ങള്‍

0
656

തിരുവനന്തപുരം: സിനിമാ പ്രേമികള്‍ക്കായി എം.ടി ചലച്ചിത്രോത്സവം 20 മുതല്‍ 24 വരെ ഭാരത് ഭവനില്‍ നടക്കും. ഭാരത് ഭവനും വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയും ചലച്ചിത്ര അക്കാഡമിയും സംയുക്തമായിട്ടാണ് ചലച്ചിത്രോത്സവം ഒരുക്കുന്നത്.

1973-ലെ മികച്ച ചിത്രത്തിനും, മികച്ച നടനുമുള്ള ദേശീയ പുരസ്‌കാരം നേടിയ നിര്‍മ്മാല്യമാണ് ഉദ്ഘാടന ചിത്രം. എല്ലാ ദിവസവും വൈകീട്ട് ആറിനാണ് പ്രദര്‍ശനം. 1967-ല്‍ മികച്ച സാമൂഹ്യക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ഇരുട്ടിന്റെ ആത്മാവ് പ്രദര്‍ശിപ്പിക്കും. മൂന്ന്, നാല് അഞ്ച് ദിവസങ്ങളിലായി യഥാക്രമം ഓപ്പോള്‍, സുകൃതം, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

20-ന് വൈകിട്ട് 5ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 24ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.ടിയും സിനിമയും എന്ന വിഷയത്തില്‍ ജോര്‍ജ് ഓണക്കൂര്‍, പി.വി ഗംഗാധരന്‍, പ്രമോദ് പയ്യന്നൂര്‍, ബാലു കിരിയത്ത്, അയിലം ഉണ്ണിക്കൃഷ്ണന്‍, ജയഗീത, ടി.പി ശാസ്തമംഗലം തുടങ്ങിയവര്‍ സംസാരിക്കും. പ്രവേശനം സൗജന്യം.

LEAVE A REPLY

Please enter your comment!
Please enter your name here