റാന്തല്‍

0
347

നിധിന്‍ വി. എന്‍.

നവാഗതനായ സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് റാന്തല്‍. ലൈംഗിക തൊഴിലാളിയായ സ്ത്രീ, കള്ളന്‍, പോലീസുകാരന്‍ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഇനിയെന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകരിലുണര്‍ത്തുന്നു. ഫെയ്സ് സിദ്ദിഖ് ഒരുക്കിയ ഗംഭീര ദൃശ്യങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളിലൊന്ന്.

പഴയ കാലത്തെ അടയാളപ്പെടുത്തുന്നതില്‍ തുടങ്ങി സാധാരണക്കാരന്റെ അന്നത്തിലേക്ക് നീളുന്ന പോലീസിന്റെ കൈകളെവരെ അടയാളപ്പെടുത്തുന്നുണ്ട് ചിത്രം. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സാധിക വേണുഗേപാല്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങ്. സംഗീതം ജയ്ഹരി പി എസ് ആണ്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here