ജിനേഷ് മടപ്പള്ളി അവാർഡ് 2019 കുഴൂർ വിൽസന്റെ ‘കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്’. 50,000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
2016 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 108 പുസ്തകങ്ങളിൽ നിന്നുമാണ് സച്ചിദാനന്ദൻ, എസ്.ജോസഫ്, പി.രാമൻ എന്നിവർ ചേർന്ന ജൂറി കുഴൂർ വിൽസന്റെ ‘കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം’ തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും ചേർന്ന് മെയ് 6 ന് വടകരയിൽ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയിൽ വെച്ച് അവാർഡ് സമർപ്പിക്കും.