‘ജീവരേഖ’ ചിത്രപ്രദർശനം നാളെ മുതൽ

0
467

മ്യൂറൽ പെയിന്റിങ്ങിൽ തന്റേതായ വഴി വെട്ടിയ ചിത്രകാരനാണ് വികാസ് കോവൂർ. ഓയിൽ പെയിന്റിങ്, വാട്ടർ കളർ, സിമന്റ് സ്കൾപ്ച്ചേഴ്സ് എന്നിവയിലും മികവ് തെളിയിച്ച ഈ യുവകലാകാരന് മുന്നിലിന്ന് വൃക്കരോഗം വില്ലനായി അവതരിച്ചിരിക്കുകയാണ്. വികാസിന്റെ ചികിത്സയ്ക്കുള്ള ധനശേഖരണാർത്ഥം നടത്തുന്ന “ജീവരേഖ” ചിത്രപ്രദർശനം നാളെ മുതൽ മെയ് 28 വരെ കോഴിക്കോട് അരങ്ങേറും. ടൗൺ ഹാളിന് സമീപത്തുള്ള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയാണ് പ്രദർശനത്തിന് വേദിയാവുന്നത്.

ചിത്രങ്ങളുടെ പ്രദർശനത്തിനൊപ്പം, കലാസ്വാദകർക്ക് ഇവ വാങ്ങാനുള്ള അവസരവും ‘ജീവരേഖ’യിലൂടെ ഒരുക്കും. പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും, കോഴിക്കോട് മേയർ ബീന ഫിലിപ്പ് രക്ഷാധികാരിയായ “വികാസ് ബാബു ചികിത്സാസഹായ കമ്മിറ്റി”ക്ക് കൈമാറും. മേയർ തന്നെയാണ് നാളെ രാവിലെ 11:30 ന് ആരംഭിക്കുന്ന ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. സുരേഷ് മാസ്റ്റർ, സുബേഷ് പത്മനാഭൻ, ഷൈജു അഴീക്കോട്‌, മനോജ്‌ പൂളക്കൽ, ബോബി തുടങ്ങി നൂറോളം ചിത്രകാരന്മാരുടെ പെയിന്റിങ്ങുകൾ പ്രദർശനത്തിനെത്തും. ഒപ്പം, വികാസ് കോവൂർ വരച്ച ചിത്രങ്ങളും സന്ദർശകർക്ക് സ്വന്തമാക്കാം. രാവിലെ 11 മണി മുതൽ വൈകീട്ട് ഏഴ് മണിവരെയാണ് പ്രദർശനസമയം.

(വികാസ് കോവൂരിനെ സാമ്പത്തികമായി സഹായിക്കാൻ ആഗ്രഹിക്കുന്നവർ +91 99472 14537 എന്ന നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടുക. ഗൂഗിൾ പേ സേവനം ലഭ്യമാണ്)

LEAVE A REPLY

Please enter your comment!
Please enter your name here