HomePROFILESസുരേഷ് കൂവാട്ട് - Suresh Koovatt

സുരേഷ് കൂവാട്ട് – Suresh Koovatt

Published on

spot_imgspot_img

സുരേഷ് കൂവാട്ട് – Suresh Koovatt
എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർ

കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി, 1984 ഒക്‌ടോബർ 24 നാണ് സുരേഷ് കൂവാട്ട് ജനിച്ചത്. വീടിന് സമീപത്ത് തന്നെയുള്ള ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ശേഷം, പാനൂർ വന്ദന കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. കഴിഞ്ഞ 15 വർഷമായി ഗ്രാഫിക് ഡിസൈനിങ് തൊഴിൽ മേഖലയായി തിരഞ്ഞെടുത്ത് പ്രവർത്തിച്ചുവരുന്നു. നിലവിൽ ഖത്തറിൽ ” ടീ ടൈം” എന്ന സ്വകാര്യ സ്ഥാപനത്തിൽ മീഡിയ കോർഡിനേറ്റർ ആയി സേവനമനുഷ്ഠിക്കുകയാണ് സുരേഷ്. 2020 സെപ്റ്റംബർ 12 ന്, ബ്ലൂ ഇങ്ക് ബുക്സിലൂടെ “തേൻവരിക്ക” എന്ന പേരിൽ ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. എഴുത്തുകാരൻ ഡോക്ടർ വി. ആർ സുധീഷാണ് പുസ്തകത്തിന്റെ പ്രകാശനം ഓൺലൈനായി നിർവഹിച്ചത്.

suresh-kuvaatt-thenvarikka-athmaonline
ആദ്യപുസ്തകം തേൻവരിക്കയുടെ കവർ ഡിസൈൻ

ഗൃഹാതുരതയുടെ തറവാടോർമ്മകൾ പങ്കുവെച്ച സമാഹാരത്തിലെ കഥകൾ നിരൂപകപ്രശംസയ്ക്ക് പാത്രമായി. വായനക്കാരനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രനിർമ്മിതിയാൽ, “തേൻവരിക്ക”യിലെ കഥകൾക്കൊക്കെയും മികച്ച പ്രതികരണമാണ് ലഭിച്ചത്. നമ്പ്യാരുവീടിന്റെ കഥ പറഞ്ഞ മീനാക്ഷിയും, തേൻവരിക്കയെന്ന കഥയിലെ കേന്ദ്ര കഥാപാത്രമായ മാഷേട്ടനും മലയാളികൾക്ക് അത്രമേൽ ചിരപരിചിതരാണെന്ന തോന്നലുളവാക്കുന്നതിൽ സുരേഷ് കൂവാട്ട് വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനൊക്കും. ‘തേൻവരിക്ക’യെന്ന പുസ്തകം കൂടാതെ, ആനുകാലികങ്ങളിലും സുരേഷിന്റെ കഥകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഗ്രാഫിക് ഡിസൈനിങ്ങെന്ന ജീവിതമാർഗത്തിനൊപ്പം, എഴുത്തിനോടും ഫോട്ടോഗ്രഫിയോടുമുള്ള അഭിനിവേശം കെടാതെ കാക്കുന്ന സുരേഷ്, മലക്കാരി എന്ന നോവലിലൂടെ നോവലിസ്റ്റായും അരങ്ങേറ്റം കുറിച്ചു. ആരാലും അറിയപ്പെടാതെ പോയൊരു പെൺപ്രണയവും, തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. കഥയ്ക്കുള്ളിലൊരു കഥാപാത്രമായി സുരേഷ് കൂവാട്ടും അണിനിരന്ന നോവൽ, കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടു.

പ്രസിദ്ധീകരിച്ച കഥകൾ

പുസ്തകങ്ങ

  • 2020 – തേൻവരിക്ക – ബ്ലൂ ഇങ്ക് ബുക്ക്സ്, തലശ്ശേരി
  • 2022 – മലക്കാരി – കൈരളി ബുക്ക്സ് , കണ്ണൂർ

കുടുംബം

ജീവിതപങ്കാളി : സുനജ
മക്കൾ : അവന്തിക, ഗൗതമി

വിലാസം

സുരേഷ് കെ
ഒടക്കാത്ത് ഹൌസ്
ചമ്പാട്‌ (പോസ്റ്റ് )
പാനൂർ (വഴി)
ചമ്പാട്‌, 670694
കണ്ണൂർ ജില്ല

Mob : 00974 77914136

facebook-logo-icon-athmaonline

https://lk1.1ac.myftpupload.com/suresh-kuvaatt-malakkari-book-release/

https://lk1.1ac.myftpupload.com/vayana-thushara-pramod/

https://lk1.1ac.myftpupload.com/malakkari-suresh-koovatt/

https://lk1.1ac.myftpupload.com/story-suresh-kuvaatt/

https://lk1.1ac.myftpupload.com/thenvarikka-book-review-snigdha-bijesh/


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...