ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

0
143

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ ചേലിയ അർഹനായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് മുടങ്ങിയ അവാർഡ് ദാനം, ഈ വർഷം മുതൽ പുനരാരംഭിക്കുമെന്ന് സമിതി ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ ആറിന്, വൈകീട്ട് മൂന്നിന്, മേപ്പയ്യൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ, സാഹിത്യകാരൻ ഡോ. അനിൽ ചേലേമ്പ്രയിൽ നിന്നും വിജയരാഘവൻ പുരസ്‌കാരം ഏറ്റുവാങ്ങും.

കല്പറ്റ നാരായണൻ, മുൻ എംഎൽഎ എം. കെ പ്രേംനാഥ്‌, ഇ. കെ ദിനേശൻ എന്നുവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മാധ്യമ-സാഹിത്യ-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-ജീവകാരുണ്യ രംഗങ്ങളിലുള്ളവർക്കാണ് ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം നൽകിവരുന്നത്. മുൻവർഷങ്ങളിൽ എംപി വീരേന്ദ്രകുമാർ, അബ്ദുസമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, ഡി. ബാബുപോൾ, അടൂർ ഗോപാലകൃഷ്ണൻ, കെ. രേഖ, നെടുമുടി വേണു എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here