കണ്ണൂര്‍: സംസ്ഥാന ഐ ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിന്റെ കണ്ണൂരിലെ പഠനകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡി സി എ, ഡാറ്റ എൻട്രി, അക്കൗണ്ടിങ്ങ്, എം എസ് ഓഫീസ്, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്ങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും സി ഡിറ്റിന്റെ മേലെ ചൊവ്വയിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രവുമായി ബന്ധപ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2729877.